പി ബി സുധനെ അനുസ്മരിച്ചു

സിപിഐ എം മുളവുകാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പി ബി സുധൻ അനുസ്മരണം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗവും മുളവുകാട് ലോക്കൽ സെക്രട്ടറിയുമായിരുന്ന പി ബി സുധനെ മുളവുകാട് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടെഡി മെൻഡസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ ബി സുനിൽ, കെ കെ ജയരാജ്, അരുൺ ആന്റണി എന്നിവർ സംസാരിച്ചു. സുധന്റെ സഹോദരൻ പി ബി ബാബു പങ്കെടുത്തു.








0 comments