"ഭാവ് 2025' നൃത്തോത്സവ്- മൂന്നാംപതിപ്പിന് തുടക്കമായി

കൊച്ചി കോർപറേഷന്റെ ‘ഭാവ് 2025’ - ദേശീയ നൃത്തോത്സവത്തിന്റെ ആദ്യദിനത്തിൽ സാത്വിക ശങ്കർ അവതരിപ്പിച്ച ഭരതനാട്യം -
കൊച്ചി
കൊച്ചി കോർപറേഷൻ അഞ്ചുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘ഭാവ് 2025’ ദേശീയ നൃത്തോത്സവത്തിന് എറണാകുളം ടൗൺഹാളിൽ തുടക്കമായി. പ്രശസ്ത നർത്തകി സാത്വിക ശങ്കർ അവതരിപ്പിച്ച ഭരതനാട്യത്തോടെയാണ് - മൂന്നാംപതിപ്പിന് തുടക്കമായത്.
നൃത്തോത്സവത്തിന് മുന്നോടിയായി സിത്താർ, -തബല ജുഗൽബന്ദി അരങ്ങേറി. രത്നശ്രീ അയ്യർ തബല വായിച്ചു. കെ ജെ പോൾസൺ സിത്താർ മീട്ടി.
രണ്ടാംദിവസമായ ഞായർ പകൽ രണ്ടുമുതൽ മൂന്നുവരെ കലാമണ്ഡലം മോഹനതുളസിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. 3.15 മുതൽ 4.15 വരെ കലാക്ഷേത്ര രൂപീക ജൂലിയനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. വൈകിട്ട് 4.30 മുതൽ - 5.30 വരെ ജംഷീന ജമാലും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. വൈകിട്ട് 5.45 മുതൽ -6.45 വരെ കഥക്. അവതരണം: ദീപ കർത്തയും സംഘവും. രാത്രി 7 മുതൽ കോഴിക്കോടുനിന്നുള്ള അശ്വതിയും ശ്രീകാന്തും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ അരങ്ങേറും.







0 comments