print edition കാലത്തിനോടും ചുറ്റുപാടിനോടും സംവദിക്കുന്നതാകണം കല: ടി എം കൃഷ്‌ണ

തിരുവനന്തപുരം : ജീവിക്കുന്ന കാലത്തിനോടും ചുറ്റുപാടിനോടും സംവദിക്കാത്ത കല കലയാകില്ലെന്ന് പ്രമുഖ സംഗീതജ്ഞൻ ടി എം കൃഷ്‌ണ. അത് നൃത്തമോ, സംഗീതമോ, നാടകമോ എന്തുമായിക്കൊള്ളട്ടെ. അവ സുന്ദരമായിരിക്കാം. അത് തള്ളിക്കളയുന്നില്ല. അത്തരം കാര്യങ്ങൾ താനും ഇഷ്ടപ്പെടാറുണ്ട്. പക്ഷേ, അത് കലയല്ല. കലാകാരന്മാർ തീർച്ചയായും തങ്ങൾ ജീവിക്കുന്ന സമയത്തോടും സ്ഥലത്തോടും പരിസരത്തോടും ഇടപഴകുന്നവരാകണം. അങ്ങനെയുണ്ടായാൽ മഹത്തരമായ കലകളുണ്ടാകും. അതൊരുവെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
പി ജി സ്‌മാരക പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു കൃഷ്‌ണ. കാലവുമായി ചേരുന്പോഴാണ് കലയിൽ ആധുനികതയുണ്ടാകുന്നത്. കല യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകണം. മാനവികത, സാമൂഹ്യനീതി, സമത്വം തുടങ്ങിയ ആശയങ്ങൾ ജീവിതത്തിലുടനീളം പുലർത്തിയ പി ജിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.








0 comments