"നൃത്യ 2025' തുടങ്ങി

എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ആരംഭിച്ച നാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച നെയ്‌ത്ത് നൃത്താവിഷ്ക്കാരം.
കൊച്ചി
ചാവറ കള്‍ച്ചറല്‍ സെന്ററിലെ ദേശീയ നൃത്തോത്സവം ‘നൃത്യ 2025' നർത്തകിയും നടിയുമായ ഡോ. വിന്ദുജ മേനോൻ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ. എം തോമസ് മാത്യു മുഖ്യാതിഥിയായി. കേരളത്തിനുപുറമെ 15 സംസ്ഥാനങ്ങളില്‍നിന്നായി നൂറോളം കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. നൃത്തോത്സവത്തിന്റെ ഭാഗമായി ഡാന്‍സ് കോണ്‍ക്ലേവും നടന്നു.
റിമ കല്ലിങ്കല്‍, ശ്യാമള സുരേന്ദ്രന്‍, വി കലാധരന്‍, കലാമണ്ഡലം ഐശ്വര്യ, ആര്‍എല്‍വി ഷിംന രതീഷ് എന്നിവര്‍ സംവാദത്തിൽ പങ്കെടുത്തു. ഫാ. ബിജു വടക്കേൽ അധ്യക്ഷനായി. ആലുവ അദ്വൈത ആശ്രമം മഠം മേധാവി സ്വാമി ധർമചൈതന്യ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ, ടി എം എബ്രഹാം, ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
നടി റിമ കല്ലിങ്കലിന്റെ ‘നെയ്തും' നൃത്താവിഷ്കാരവും നടന്നു. ഞായർ രാവിലെ 10 മുതല്‍ അഞ്ചുവരെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്താവതരണം നടക്കും. രാത്രി ഏഴിന് നവ്യ നായരുടെ ഭരതനാട്യക്കച്ചേരിയും പാസ് മുഖാന്തരം (ബുക്ക് മൈ ഷോ) സംഘടിപ്പിക്കും.







0 comments