കെഎസ്ടിഎ വൈപ്പിൻ ഉപജില്ലാ സമ്മേളനം

കെഎസ്‌ടിഎ വൈപ്പിൻ ഉപജില്ലാസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
കെഎസ്‌ടിഎ വൈപ്പിൻ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ഉദ്ഘാടനം ചെയ്തു.
"മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മാ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയർത്തി എടവനക്കാട് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നടന്ന സമ്മേളനത്തിൽ സബ്ജില്ലാ പ്രസിഡന്റ് നോബി കുഞ്ഞപ്പൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി എ നിഷാദ് ബാബു സംഘടനാറിപ്പോർട്ടും സബ്ജില്ലാ സെക്രട്ടറി കെ എം അഭിലാഷ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ എസ് അനിൽരാജ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ എസ് ഷനോജ്കുമാർ, എം നിയാസ്, സബ് ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് ജിന, കമ്മിറ്റി അംഗങ്ങളായ എ കെ സുലത, ടി എസ് രാഗം, പ്രീത കമ്മത്ത്, ജ്യോതിലക്ഷ്മി, ടി എസ് സന്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നോബി കുഞ്ഞപ്പൻ (പ്രസിഡന്റ്), ടി എസ് രാഗം (സെക്രട്ടറി), കെ എം അഭിലാഷ് (ട്രഷറർ).








0 comments