ഗവേഷണ സഹകരണം: കുസാറ്റ് ഗവേഷകർ ജപ്പാനിൽ

ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെത്തിയ കുസാറ്റ് സംഘം ജപ്പാൻ അധ്യാപകർക്കൊപ്പം
കളമശേരി
ഇന്ത്യ– ജപ്പാൻ ഗവേഷണ സഹകരണത്തിന്റെ ഭാഗമായി കുസാറ്റ് ഗവേഷകർക്ക് സകൂറ സയൻസ് എക്‌സ്‌ചേഞ്ച് ഗ്രാന്റ്.
കൊച്ചി സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് അധ്യാപകൻ ഡോ. ആർ ടി രതീഷ് കുമാർ, ജപ്പാനിലെ ഷിമാനെ സർവകലാശാല എർത്ത് സയൻസ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ എസ് ശിൽപ്പ എന്നിവർക്കാണ് സംയുക്ത ഗവേഷണത്തിന് ജപ്പാൻ സയൻസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ സകൂറ സയൻസ് എക്‌സ്‌ചേഞ്ച് ഗ്രാന്റ് ലഭി ച്ചത്.
ഡോ. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എംഎസ്‌സി മറൈൻ ജിയോളജി, ജിയോഫിസിക്സ് വിദ്യാർഥികളുടെ സംഘം ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെത്തി. എസ് അനഘ, വീണ ജി പ്രകാശ്, ഫ്ലോജെൻ ബേസിൽ (മറൈൻ ജിയോളജി), പി സഫ്ന, സാൻട്ര വർഗീസ്, അലൻ അഗസ്റ്റിൻ (മറൈൻ ജിയോഫിസിക്സ്) എന്നിവരാണ് സംഘത്തിലുള്ള വിദ്യാർഥികൾ.









0 comments