print edition നാടക നടി ടി കെ ഭാരതി അന്തരിച്ചു

ഒറ്റപ്പാലം: നാടക, സിനിമ നടി പനയൂർ കാട്ടിരി വീട്ടിൽ ടി കെ ഭാരതി (76 ) കോയമ്പത്തൂരിലെ രാമനാഥപുരത്ത് മരിച്ചു. കന്യാകുമാരിയിലെ ഒരു കടങ്കഥ, ഇന്ധനം, പ്രതിഭാസം, കേളി തുടങ്ങി നൂറിലധികം നാടകങ്ങളിലും ഉപ്പ്, ഞാവൽപ്പഴങ്ങൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചിൻ സംഘമിത്ര, തൃപ്പൂണിത്തുറ കലാശാല, ചാലക്കുടി സാരഥി എന്നിങ്ങനെ നിരവധി പ്രൊഫഷണൽ നാടക കമ്പനികളിൽ പ്രവർത്തിച്ചു. റേഡിയോ നാടകങ്ങളിലും പങ്കെടുത്തിരുന്നു. പതിനഞ്ചുവർഷത്തോളം നീണ്ട നാടക ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. വിക്രം സാരാഭായ് സ്പെയ്‌സ് സെന്റർ നടത്തിയ സംസ്ഥാന നാടകമത്സരത്തിൽ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
കെഎസ്ആർടിസി നടത്തിയ സംസ്ഥാന നാടക മത്സരത്തിൽ രണ്ടുതവണ നല്ല നടിക്കുള്ള പുരസ്കാരം ലഭിച്ചു. 1989-ൽ പ്രൊഫഷണൽ നാടക രംഗത്തുനിന്ന് വിരമിച്ചു. മകൾ മിനിയോടൊപ്പം കോയമ്പത്തൂരിലാണ് താമസിച്ചിരുന്നത്. സംസ്കാരം ഞായർ പകൽ 11ന് കോയമ്പത്തൂരിൽ. ഭർത്താവ്: പരേതനായ എൻ ആർ സി നായർ. മകൻ: ജയൻ. മരുമക്കൾ: ശ്രീനിവാസൻ, ജയപ്രഭ.









0 comments