താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: കെജിബിടിഇയു

കൊച്ചി
കേരള ഗ്രാമീണ ബാങ്കിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കേരള ഗ്രാമീണ ബാങ്ക് ടെമ്പററി എംപ്ലോയീസ് യൂണിയൻ (കെജിബിടിഇയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നരേഷ്‌പാൽ സെന്ററിൽ നടന്ന സമ്മേളനം ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ ഉദ്‌ഘാടനം ചെയ്തു.
കെജിബിടിഇയു ജില്ലാ പ്രസിഡന്റ് വിഷ്ണുദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി സുഹാസിനി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ബിശ്വാസ്, ബിടിഇഎഫ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി മാണി തോമസ്, കെജിബിടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എ എ ഷാജി, കെജിബിഒയു സംസ്ഥാന പ്രസിഡന്റ് ടി ജി അനൂപ്, ബിടിഇഎഫ് ജില്ലാ സെക്രട്ടറി കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:- വി ബി ജോഷി (ജില്ലാ പ്രസിഡന്റ്), ഇ എസ് സുനിത, കെ വി ഷാനവാസ്, കെ എം സ്‌മിത (വൈസ് പ്രസിഡന്റുമാർ), ജി സുഹാസിനി (ജില്ലാ സെക്രട്ടറി), ഹമി ഹരിദാസ്, എ എസ് ശരണ്യ, കെ പി സിന്ധു (ജോയിന്റ് സെക്രട്ടറിമാർ), വിഷ്ണുദാസ് (ട്രഷറർ).









0 comments