വേമ്പനാട്ടുകായല്‍ കുറുകെ നീന്തി ദേവാദര്‍ശന്‍

വേമ്പനാട്ട് കായല്‍ നീന്തിക്കയറിയ ദേവാദര്‍ശന്‍ മാതാപിതാക്കള്‍ക്കും പരിശീലകനുമൊപ്പം
കോതമംഗലം
കൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ കുറുകെനീന്തി ദേവാദര്‍ശന്‍ (9) താരമായി.
ചേര്‍ത്തല കൂമ്പേല്‍ കടവുമുതല്‍ വൈക്കം കായലോരം ബീച്ചുവരെ ഒന്പത് കിലോമീറ്ററാണ് രണ്ടുമണിക്കൂറും ഒരുമിനിറ്റുമെടുത്ത് നീന്തിക്കയറിയത്. കോതമംഗലം വിമലഗിരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ദേവാദര്‍ശന്‍, കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്–ആതിര എന്നിവരുടെ മകനാണ്. ബിജു തങ്കപ്പനാണ് പരിശീലകന്‍.
കായല്‍ നീന്തിക്കയറിയ ദേവാദര്‍ശനെ കോതമംഗലം ഡോള്‍ഫിന്‍ ക്ലബ് സെക്രട്ടറി പി അന്‍സല്‍ പൊന്നാട അണിയിച്ചു. അനുമോദന സമ്മേളനവും ഉണ്ടായി.








0 comments