print edition സ്റ്റാർ ഹോട്ടലിൽനിന്ന് ഒരു കോടി തട്ടിയ രണ്ടാം പ്രതി അറസ്റ്റിൽ

കഞ്ചിക്കോട്: കഞ്ചിക്കോട്ടെ ഫൈവ് സ്റ്റാർ ഹോട്ടലായ ഡിസ്ട്രിക്ട് 9 ൽനിന്ന് കണക്കുകൾ വെട്ടിച്ച് ഒരു കോടി തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെകൂടി കസബ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുളനട മിഥുൻവില്ലയിൽ മിഥുൻ (29) ആണ് തേക്കടിയിൽനിന്ന് അറസ്റ്റിലായത്.
കേസിലെ മറ്റൊരു പ്രതി ഹോട്ടലിൽ അക്കൗണ്ടന്റ് ജോലി ചെയ്തിരുന്ന മഹേഷിനെ (ലക്കി മഹേഷ്) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഹോട്ടലിൽ വിശ്വസ്തരായി ജോലി ചെയ്യുകയും കമ്പനിയിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിനുപോലും കണ്ടുപിടിക്കാൻ പറ്റാത്ത വിധം കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണം ഓൺലൈൻ റമ്മി കളിക്കാൻ ഇരുവരും ചിലവഴിച്ചു. ലക്കി മഹേഷിനെ ബംഗളൂരുവിൽനിന്ന് പിടികൂടിയിരുന്നു.
തുടർന്നാണ് അന്വേഷണത്തിനൊടുവിൽ മിഥുനെ പിടികൂടിയത്. കസബ ഇൻസ്പെക്ടർ എം സുജിത്ത്, എസ്ഐമാരായ എച്ച് ഹർഷാദ്, ആർ രജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ അനൂപ് രഘു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments