നാഗരാജ പുരസ്‌കാര സമർപ്പണം

മണ്ണാറശാല നാഗരാജ പുരസ-്കാരദാന സമ്മേളനം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
മണ്ണാറശാല നാഗരാജ പുരസ്കാരദാന സമ്മേളനം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. മുതിർന്ന കുടുംബാംഗം എം ജി ജയകുമാർ അധ്യക്ഷനായി. ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്ണൻ പുരസ്കാര ജേതാക്കളെ ആദരിച്ചു. ഇളയ കാരണവർ എം കെ കേശവൻ നമ്പൂതിരി പുരസ്കാരങ്ങൾ സമ്മാനിച്ചു. കലാനിലയം രാഘവൻ, കലാമണ്ഡലം ചന്ദ്രികമേനോൻ, വി വി സുബ്രഹ്മണ്യം, കുറൂർ വാസുദേവൻ നമ്പൂതിരി എന്നിവർക്കാണ് പുസ്‌കാരം. എം എസ് വാസൻ പ്രശംസ പത്ര സമർപ്പണം നടത്തി. കേരള കലാമണ്ഡലം കൂടിയാട്ട അധ്യാപകൻ ജിഷ്ണു പ്രതാപ്, ചെങ്ങന്നൂർ കഥകളി ആസ്വാദന സമിതി സെക്രട്ടറി കെ ഹരിശങ്കർ, ബാസ് മണ്ണാറശാല, എൻ ജയദേവൻ, എസ് നാഗദാസ് എന്നിവർ സംസാരിച്ചു.









0 comments