അവാർഡ് വാരിക്കൂട്ടി നഗരസഭാ കുടുംബശ്രീ

ചേർത്തല നഗരസഭ കുടുംബശ്രീ സിഡിഎസ് ജില്ലാതല അവാർഡുകൾ ഏറ്റുവാങ്ങിയപ്പോൾ
ചേർത്തല
നഗരസഭ കുടുംബശ്രീ സിഡിഎസ് ജില്ലാ അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച സിഡിഎസ് സാമൂഹ്യവികസനം, മികച്ച സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെന്റർ, മികച്ച ബഡ്സ് സ്‌കൂൾ എന്നിവയിൽ ഒന്നാംസ്ഥാനവും മികച്ച സംരംഭകയ്‌ക്ക് മൂന്നാംസ്ഥാനവും ഉൾപ്പെടെ നാല് അവാർഡ് ചേർത്തല കരസ്ഥമാക്കി. മികച്ച ബഡ്സ് സ്‌കൂൾ അവാർഡ് ചേർത്തല ആർദ്ര ബഡ്സ് സ്‌കൂളിനും സംരംഭക അവാർഡ് ജെ ആൻഡ് എസ് ബാഗ്സ് യൂണിറ്റിലെ ജയമ്മയ്‌ക്കുമാണ് ലഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്ജിത്ത് അവാർഡ് വിതരണംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ അഡ്വ. പി ജ്യോതിമോൾ, അക്കൗണ്ടന്റ് രതിമോൾ, സിറ്റിമിഷൻ മാനേജർ സി ആർ രമ്യ, ബ്ലോക്ക് കോ–ഓർഡിനേറ്റർമാരായ ശ്യാമ, സോണി, സിമി, പ്രിയ, കമ്യൂണിറ്റി കൗൺസലർ കസ്‌തൂരി, കമ്യൂണിറ്റി ഓർഗനൈസർ ശാരിമോൾ, എംടിപി സുചിത്ര, ആർദ്ര സ്‌കൂൾ പ്രിൻസിപ്പൽ സി പി മിനിമോൾ, അധ്യാപിക രമ്യ കൃഷ്‌ണൻ, സിഡിഎസ് അംഗം ജയമ്മ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹ്യവികസനം, ബഡ്സ് സ്‌കൂൾ എന്നിവയ്‌ക്ക് 25,000 രൂപയും ജെൻഡർ റിസോഴ്സ് സെന്ററിന് 15,000രൂപയും സംരംഭകയ്‌ക്ക് 5000 രൂപയുമാണ് കാഷ് അവാർഡ്.







0 comments