കൂടുതൽ സേവനങ്ങൾ ജനങ്ങളിലേക്ക് കെ സ്‌റ്റോർ പ്രവർത്തനം തുടങ്ങി

ദേവികുളങ്ങര കളീക്കശേരിയിൽ ആരംഭിച്ച കെ സ്‌റ്റോർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ദേവികുളങ്ങര കളീക്കശേരിയിൽ കെ സ്‌റ്റോറിന്റെ പ്രവർത്തനം തുടങ്ങി. കേരള സ്‌റ്റേറ്റ് പൊതുവിതരണകേന്ദ്രം നമ്പർ മൂന്നിൽ ആരംഭിച്ച കെ സ്‌റ്റോർ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. അജി പുത്തൂർ അധ്യക്ഷനായി. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ആദ്യവിൽപ്പന നടത്തി. കെ സ്‌റ്റോർ സ്‌റ്റാൾ വൈഷ്‌ണവത്തിൽ വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. അങ്കണവാടി വിദ്യാർഥി ശങ്കുമോൻ മുഖ്യാതിഥിയായി. കാർത്തികപ്പള്ളി ടിഎസ്‌ഒ ജി ഓമനക്കുട്ടൻ, എഎസ്‌ടിഒ എസ് സുധീർബാബു, മുതുകുളം ആർഐ ഷൈനി എന്നിവർ സംസാരിച്ചു.









0 comments