മാർ അത്താനാസിയോസിനെ അനുസ്‌മരിച്ചു

മാർ അത്താനാസിയോസ് ഏഴാമത് അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
മാർ അത്താനാസിയോസ് അനുസ്‌മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ രംഗങ്ങളിൽ ഉന്നതനേട്ടം കൈവരിച്ചവരെയുംഅനുമോദിച്ചു. ചെങ്ങന്നൂർ ബഥേൽ അരമനയിൽ ചേർന്ന യോഗത്തിൽ ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷനായി. വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് അമയിൽ, ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി, പ്രോഗ്രാം കൺവീനർ സജി പട്ടരുമഠം, ഫിനാൻസ് കൺവീനർ ഡോ. ജേക്കബ് ഉമ്മൻ, പിആർഒ ചിൽസ് തോമസ് കോശി എന്നിവർ സംസാരിച്ചു.









0 comments