ഇരട്ടക്കൊലപാതകങ്ങളുടെ ഞെട്ടലിൽ മന്നത്ത് വാർഡ്

വർഷങ്ങൾക്ക് മുമ്പ് സഹോദരിയുടെ വിവാഹവേളയിൽ എടുത്ത ഒരു കുടുബ ഫോട്ടോ. ഇടത്തുനിന്നും പിതാവ് തങ്കരാജൻ, സഹോദരീ ഭർത്താവ്, സഹോദരി, മാതാവ് ആഗ്നസ്സ്, ബാബു
ആലപ്പുഴ
‘രണ്ടിനെയും ഞാൻ കുത്തി ശരിയാക്കി. ഒരെണ്ണം തീർന്നു. ആംബുലൻസ് വേണം. ഒരു വണ്ടി വിളിക്കാൻ ആരുമില്ലേ?’– സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ആലപ്പുഴ പോപ്പി പാലത്തിന് കിഴക്ക് മന്നത്ത് പ്രദേശത്തെ ഭീതിയിലാഴ്‌ത്തിയത് അച്ഛനെയും അമ്മയെയും കുത്തിക്കൊന്ന ഗബ്രിയേലിന്റെ (ബാബു– 47) വാക്കുകളാണ്. ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ചോരയിൽ കുളിച്ചുകിടക്കുന്ന ആഗ്നസിനെയും തങ്കരാജിനെയും. നാട്ടുകാരെത്തുമ്പോൾ ആഗ്നസിന് ജീവനുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിക്കുന്നത്. കൊലയ്‌ക്ക് പിന്നിൽ വിരോധം കാലങ്ങളായി മട്ടാഞ്ചേരി പാലത്തിന് സമീപം ഇറച്ചിക്കടയിൽ ഇറച്ചിവെട്ട് തൊഴിലാളിയായിരുന്നു തങ്കരാജ്. മകൻ ഗബ്രിയേലും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തങ്കരാജിനൊപ്പം ചേർന്നു. മകളുടെ വിവാഹശേഷം പ്രായാധിക്യത്തെത്തുടർന്നാണ് തങ്കരാജ് ജോലിക്ക് പോകാതായത്. 2015വരെ തൊഴിൽ തുടർന്ന ഗബ്രിയേൽ പിന്നീടുനിർത്തി. പത്തുവർഷമായി മദ്യപിക്കാൻ പണം കണ്ടെത്തിയിരുന്നത് തങ്കരാജിൽനിന്നും അധ്യാപികയായ സഹോദരിയിൽനിന്നുമായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങിയതോടെ ഇരുവരും പണം നൽകാതായി. ഇതിന് കാരണം അമ്മയാണെന്നായിരുന്നു ബാബുവിന്റെ വിശ്വാസം. ഇന്നും തങ്കരാജിനോട് പ്രതി 100 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. നൽകാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.









0 comments