കഞ്ചാവ് കേസിൽ പൊലീസിനെ കണ്ട് ഓടിയ യുവാവും പിടിയിൽ

റോബിൻ
ആലപ്പുഴ
കഞ്ചാവ് വിൽപ്പനയ്ക്കെത്തിച്ച കേസിൽ പ്രധാന പ്രതിയും പൊലീസ് പിടിയിൽ. ആലപ്പുഴ ബീച്ച് വാർഡ് തൈയിൽ വീട്ടിൽ റോബിനാണ് (21) ഞായറാഴ്ച പിടിയിലത്. ശനി രാത്രിയിൽ വാടയ്ക്കൽ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം കഞ്ചാവുമായി എത്തിയ ബീച്ച് വാർഡ് പുതുപ്പറമ്പ് വീട്ടിൽ ആദർശ് (21), ചാണിയിൽ വീട്ടിൽ ബ്ലെസിൻ (19) എന്നിവരെ സൗത്ത് പൊലീസ് പിടികൂടിയിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട റോബിനെ ഞായർ രാവിലെയാണ് പിടികൂടിയത്. ആവശ്യക്കാർക്ക് വിൽക്കാൻ 1.3 കിലോ കഞ്ചാവും 50 പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളും ത്രാസുമായാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.









0 comments