ചാന്ദ്രദിനം ആഘോഷിച്ചു

പാവുക്കര കരയോഗം യുപി സ‍്കൂളിലെ ചാന്ദ്രദിനാഘോഷത്തിൽ പ്രഥമാധ്യാപിക സന്ധ്യ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കുന്നു
മാന്നാര്‍
പാവുക്കര കരയോഗം യുപി സ്കൂളിൽ ചാന്ദ്രദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു. ചന്ദ്രന്റെ സവിശേഷതകൾ, ചന്ദ്രനിൽ കാല് കുത്തിയവരെപ്പറ്റിയുള്ള അറിവുകൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു. വീഡിയോ പ്രദർശനവും നടത്തി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അതുല്യ നീൽ ആംസ്ട്രോങ്ങായി വേഷമിട്ട് കുട്ടികളുമായി സംവദിച്ചു. പ്രഥമാധ്യാപിക സന്ധ്യ ചാന്ദ്രദിനത്തെപ്പറ്റി വിശദീകരിച്ചു. അധ്യാപിക ആശയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് അധ്യാപകരായ ഹരികൃഷ്ണൻ, വിവേക് രവി,അനന്തു, ഷാരിദ, അനിപ്രഭ, സുചിത, മെറിന, ബിനി എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. മാന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പിജെ പ്രജിത, അധ്യാപിക ഷേർളി സുകു എന്നിവർ സംസാരിച്ചു.







0 comments