എൽഡിഎഫ് പ്രതിഷേധസദസുകൾക്ക് തുടക്കം

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഛത്തീസ്‌ഗഡിൽ മലയാളികളായ കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധസദസുകൾക്ക് തുടക്കം. സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ മണ്ഡലം അടിസ്ഥാനത്തിലാണ് പ്രതിഷേധസദസുകൾ. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചെങ്ങന്നൂർ ഛത്തീസ്ഗഡിൽ കന്യാസ-്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ-്മ നടന്നു. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ-്തു. ബഥേൽ ജങ്ഷനിൽ നടന്ന യോഗത്തിൽ എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗങ്ങളായ പുഷ-്പലത മധു, ജെയിംസ് ശമുവേൽ, വിവിധ ഘടകകക്ഷി നേതാക്കളായ ജി ഹരികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, വത്സമ്മ എബ്രഹാം, ടിറ്റി എം വർഗീസ്, ടി സി ഉണ്ണികൃഷ-്ണൻ, ശശികുമാർ ചെറുകോൽ എന്നിവർ സംസാരിച്ചു.









0 comments