ആവേശമായി എൽഡിഎഫ് പഞ്ചായത്ത് കൺവൻഷനുകൾ

ചാരുംമൂട്
എൽഡിഎഫ് താമരക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ രവീന്ദ്രൻ അധ്യക്ഷനായി. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി അഡ്വ. ജെ അശോക്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷൻ സ്ഥാനാർഥി എ മഹീന്ദ്രൻ, ഭരണിക്കാവ് ഡിവിഷൻ സ്ഥാനാർഥി അഡ്വ. സഫിയ സുധീർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് താമരക്കുളം ഡിവിഷൻ സ്ഥാനാർഥി ആർ ബിനു, കണ്ണനാകുഴി ഡിവിഷൻ സ്ഥാനാർഥി ഡി രോഹിണി, എൽഎസ് ഡിവിഷൻ സ്ഥാനാർഥി എസ് നിയാസ് എന്നിവരും താമരക്കുളം പഞ്ചായത്ത് 18 വാർഡുകളിലെയും സ്ഥാനാർഥികളും പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, കെ എൻ ശിവരാമപിള്ള (സിപിഐ), പി എ സമദ് (എൻസിപി), സാദത്ത് ചാരുംമൂട് (ഐഎൻഎൽ), ആർ ഷാജി (കേരള കോൺഗ്രസ് ബി), ഘോഷ് തമ്പി (ജനതാദൾ എസ്), രാജു മോളേത്ത് (ആർജെഡി), ബിനോസ് തോമസ് കണ്ണാട്ട് (കേരള കോൺഗ്രസ് സെക്കുലർ), ബി പ്രസന്നൻ, എസ് പ്രശാന്ത്, വി ഗീത, വി പ്രകാശ്, എസ് അഷ്‌കർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് നൂറനാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം ഒ മനോജ് അധ്യക്ഷനായി. പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ജെ അശോക്‌കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ഏരിയ സെക്രട്ടറി ബി ബിനു, വി വിനോദ്, ജി പുരുഷോത്തമൻ, ബി വിശ്വൻ, എസ് രാമകൃഷ്‌ണൻ, പി അശോകൻനായർ, എൻ ചന്ദ്രൻ, ടി കെ രാജൻ, ഡി സന്തോഷ്‌കുമാർ, എസ് വിപിൻദാസ്, ബി ഗോപിനാഥപിള്ള, വേണുഗോപാലക്കുറുപ്പ്, പ്രദീപ്കുമാർ കിടങ്ങയം, പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷൻ സ്ഥാനാർഥി എ മഹേന്ദ്രനും ബ്ലോക്ക്, പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളും പങ്കെടുത്തു. മാവേലിക്കര എൽഡിഎഫ് തെക്കേക്കര പഞ്ചായത്ത് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ബി അനിൽകുമാർ അധ്യക്ഷനായി. നേതാക്കളായ ജി ഹരിശങ്കർ, സി എ അരുൺകുമാർ, കെ മധുസൂദനൻ, എം എസ് അരുൺകുമാർ എംഎൽഎ, ജി അജയകുമാർ, എം ഡി ശ്രീകുമാർ, അഡ്വ. ജി അജയകുമാർ, ഡാനിയേൽ, അജിത്ത് തെക്കേക്കര, ടി വിശ്വനാഥൻ, എസ് ആർ ശ്രീജിത്ത്, പി അജിത്ത് എന്നിവർ പങ്കെടുത്തു. ഡോ. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു. സ്ഥാനാർഥികളെ ആർ നാസർ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു.









0 comments