അഴിമതിയും കെടുകാര്യസ്ഥതയും പതിവ്
ചിങ്ങോലി പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച്

എൽഡിഎഫ് ചിങ്ങോലി പഞ്ചായത്തിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
ചിങ്ങോലി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും എതിരെ എൽഡിഎഫ് ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്‌തു. സിപിഐ ചിങ്ങോലി ലോക്കൽ സെക്രട്ടറി ഭാസ്‌കരപിള്ള അധ്യക്ഷനായി. ടേക്ക് എ ബ്രേക്ക് അഴിമതി വിജിലൻസ് അന്വേഷിക്കുക, 2025-–26 സംസ്ഥാന സർക്കാർ അനുവദിച്ച റോഡ് ഫണ്ട് അടിയന്തരമായി വിനിയോഗിക്കുക, 2025-–26 വാർഷിക പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയ മൂന്നുകോടി രൂപയുടെ വിവിധ പദ്ധതികൾ ഉടൻ ടെൻഡർ ചെയ്യുക, പകൽവീട് വയോജനങ്ങൾക്കായി തുറന്നുകൊടുക്കുക, ഉപ്പുവെള്ള ഭീഷണിക്കെതിരെ ഓരുമുട്ട് സ്ഥാപിക്കാൻ വകയിരുത്തിയ പണം വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കാർത്തികേയൻ, സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി എസ് താഹ, ബി കൃഷ്‌ണകുമാർ, കെ ശ്രീകുമാർ, ചിങ്ങോലി ലോക്കൽ സെക്രട്ടറി എ എം നൗഷാദ്, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി തോമസ് ഫിലിപ്പോസ്, എൻസിപി മണ്ഡലം പ്രസിഡന്റ് കെ എൻ നിജു എന്നിവർ സംസാരിച്ചു.









0 comments