ജനാരവത്തിൽ എൽഡിഎഫ് കൺവൻഷൻ

അരൂർ
എൽഡിഎഫ് എഴുപുന്ന പഞ്ചായത്ത് കൺവൻഷൻ ദലീമ എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് അശോക്‌കുമാർ അധ്യക്ഷനായി. പി കെ മധുക്കുട്ടൻ, കെ എ സോമൻ, പി എസ് സുജിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് അശോക്‌കുമാർ(പ്രസിഡന്റ്), പി എൻ മോഹനൻ (സെക്രട്ടറി). അരൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. സി വി ശ്രീജിത്ത് അധ്യക്ഷനായി. ടി പി സതീശൻ, ദലീമ എംഎൽഎ, പി കെ സാബു, ഒ കെ മോഹനൻ, എം പി ബിജു, കെ കെ അജയഘോഷ്, രാഖി ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി കെ ചന്ദ്രബോസ് (പ്രസിഡന്റ്), സി വി ശ്രീജിത്ത് (സെക്രട്ടറി). കുത്തിയതോട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫ് ഉദ്ഘാടനംചെയ്തു. പി സി ജോയി അധ്യക്ഷനായി. മോളി സുഗുണാനന്ദൻ, സി സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ബി സജീവ് (പ്രസിഡന്റ്),പി ഡി രമേശൻ (സെക്രട്ടറി). കോടംതുരുത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി എൻ പി ഷിബു ഉദ്ഘാടനംചെയ്തു. എ ഗബ്രിയേൽ അധ്യക്ഷനായി. സി ടി വിനോദ്, വി കെ വൈജു, രാഖി ആന്റണി, എ എസ് നിധിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ഗബ്രിയേൽ(പ്രസിഡന്റ്), ആർ അനിൽകുമാർ (സെക്രട്ടറി). കടക്കരപ്പള്ളിയിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. കെ കെ പ്രഭു അധ്യക്ഷനായി. എം സി സിദ്ധാർഥൻ, കെ എസ് സുധീഷ്, ആർ പൊന്നപ്പൻ, ടി വി ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ പ്രഭു (പ്രസിഡന്റ്), പി ഐ ഹാരിസ് (സെക്രട്ടറി).









0 comments