കെഎസ്‌ടിഎ ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

കായംകുളത്ത് നടക്കുന്ന കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കെഎസ്ടിഎ 35–-ാമത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കായംകുളം ബിആർസി , ഓട്ടിസം സെന്ററിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഡി ജോഷി, സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് സത്യജ്യോതി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ബിനു, ടി ജെ അജിത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജൂലി എസ് ബിനു, എം സിന്ധു , ശ്രീദേവി, കെജിഒഎ ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, എൻജിഒ യൂണിയൻ കായംകുളം ഏരിയ സെക്രട്ടറി അജിത്ത് എസ് ചന്ദ്രൻ, എകെപിസിടിഎ പ്രതിനിധി ഡോ. ഫാറൂഖ്, ജെ ഗായത്രിഎന്നിവർ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: കെ എച്ച് ബാബുജാൻ (ചെയർമാൻ), ജെ ഗായത്രി (ജനറൽ കൺവീനർ). 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.








0 comments