മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി: എൽഡിഎഫ് സ്ഥാനാർഥികളായി

കാർത്തികപ്പള്ളി
മുതുകുളം, ചിങ്ങോലി, കാർത്തികപ്പള്ളി പഞ്ചായത്തുകളിലെ എൽഡിഎഫ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുതുകുളത്ത് 16ൽ13 വാർഡുകളിൽ സിപിഐ എമ്മും മൂന്നിടത്ത് സിപിഐയും മത്സരിക്കും. വാർഡും സ്ഥാനാർഥിയും: വാർഡ് 1 രജീന സന്തോഷ്, 2 എസ് ലത, 3 ആർ സതീഷ്‌കുമാർ, 4 കെ ആർ ബിന്ദു, 5 സുനിത, 6 സി കെ രാജൻ, 7 മഞ്ജു എം പിള്ള, 8 അനീഷ്, 9 സുസ്മിത ദിലീപ്, 10 എം എസ് ഗിരീഷ്, 11 രാജലക്ഷ്മി (രാജി), 12 രഹിന മംഗളൻ. 13 എൽ കൃഷ്ണപ്രിയ, 14 ശോഭന, 15 സ്മിത ബിജു, 16 താര അജയൻ. ചിങ്ങോലിയിൽ 14 ൽ 11 വാർഡുകളിൽ സിപിഐ എമ്മും രണ്ടിടത്ത് സിപിഐയും ഒരുവാർഡിൽ കേരളാ കോൺഗ്രസ് എമ്മും മത്സരിക്കും. വാർഡ് 1 നദീറ, 2 സജി ജേക്കബ്, 3 സി പി രാധാകൃഷ്ണൻ, 4 ബി കൃഷ്ണകുമാർ, 5 സി ചിത്രസേനൻ, 6 എസ് ബിജി, 7 രശ്മി വിനോദ്കുമാർ, 8 നിജ, 9 സരിത ജയപ്രകാശ്, 10 എ എം നൗഷാദ്, 11 ഷൈനി, 12 ശശാങ്കൻ വയക്കര, 13 എ സാജൻ, 14 കെ എൻ നിബു. കാർത്തികപ്പള്ളിയിൽ 14ൽ 12 വാർഡുകളിൽ സിപിഐ എമ്മും രണ്ടിടത്ത് സിപിഐയും മത്സരിക്കും. വാർഡ് 1 ബിൻസി അജിത്ത്, 2 എം ഹരിജിത്ത്, 3 ബി ദീപക്, 4 പ്രവീൺ പ്രസന്നൻ, 5 എസ് അല്ലിറാണി, 6 വി കോമളൻ, 7 മേഴ്സി രാജു, 8 അജിത അനിൽ, 9 കെ പ്രസാദ്, 10 പി കെ വിശ്വനാഥൻ, 11 എസ് പ്രശോഭ, 12 എസ് ശോഭ, 13 രേണു മണിലാൽ, 14 ഇ വി സുജാത.







0 comments