കായികലോകം കൈകോർക്കും; ലക്ഷ-്‌മി ലാലിന്റെ സ്വപ്‌നഭവനം ഉയരും

കലവൂരിൽ വാഹനാപകടത്തിൽ മരിച്ച ലക്ഷ്‌മിയുടെ വീടിന്റെ പണിതീർക്കാന്‍ പി പി ചിത്തരഞ്‌ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗം

സ്വന്തം ലേഖകൻ
Published on Sep 15, 2025, 12:49 AM | 1 min read
ആലപ്പുഴ
ദേശീയപാതയിൽ കലവൂരിൽ വ്യാഴാഴ-്‌ച വാഹനാപകടത്തിൽ മരിച്ച കായികതാരം ലക്ഷ്‌മി ലാലിന്റെ സ്വപ-്‌നമായിരുന്ന വീട് പൂർത്തിയാക്കാൻ നാട് ഒരുമിക്കും. ലക്ഷ-്‌മിയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ പി പി ചിത്തരഞ്‌ജൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗംചേർന്നു. വെള്ളി വൈകിട്ട് എംഎൽഎ ലക്ഷ്‌മിലാലിന്റെ വീട് സന്ദർശിച്ചിരുന്നു. അപ്പോഴാണ് കുടുംബത്തിന്റെ ജീവിതാവസ്ഥ തിരിച്ചറിഞ്ഞത്. പലകതറച്ച വീട്ടിൽ നിറയെ ലക്ഷ്‌മിക്ക് കിട്ടിയ മെഡലുകളും ട്രോഫികളും അടുക്കിവച്ചിരിക്കുന്നത് കണ്ടാണ് പണി പാതിവഴിയിൽ മുടങ്ങിയ വീട് പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് എംഎൽഎ പറഞ്ഞു. ആലപ്പുഴ പൂന്തോപ്പ് വാർഡ് വള്ളികാട് മണിലാലിന്റെയും മഞ്‌ജുവിന്റെയും മകളാണ് ലക്ഷ്‌മി ലാൽ. സ്‌കൂൾ ഒളിന്പിക്‌സിലും ജില്ലാ കായികമേളയിലുമടക്കം ഒട്ടേറെ മെഡലുകൾ ലക്ഷ്‌മി നേടിയിരുന്നു. ഇൗ ട്രോഫികൾ സൂക്ഷിച്ചുവയ്‌ക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു കുടുംബം. ഞായർ വൈകിട്ട് ആലപ്പുഴ വൈഎംസിഎയിൽ ചേർന്ന യോഗത്തിൽ ലക്ഷ്‌മിലാൽ ഭവനനിർമാണ സമിതി രൂപീകരിച്ചു. എംഎൽഎ ചെയർമാനും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ് ജനറൽ കൺവീനറും അഡ്വ. കുര്യൻ ജെയിംസ് ട്രഷററുമാണ്. കായികതാരങ്ങൾ, കായികസ്ഥാപന പ്രതിനിധികൾ, സഹപാഠികൾ, പൊതുജനങ്ങൾ, സാംസ്‌കാരിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ജനുവരി 15ന് മുമ്പായി ഭവനനിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം തുടങ്ങിയവർ പങ്കെടുത്തു.









0 comments