ഓടിനടന്ന്‌ കട തെരയേണ്ട...

ഓണം വിരൽത്തുമ്പിലാക്കി കുടുംബശ്രീ

Kudumbasree
avatar
നെബിൻ കെ ആസാദ്‌

Published on Aug 15, 2025, 02:16 AM | 1 min read

ആലപ്പുഴ

ഓണനാളുകൾ മലയാളികൾക്ക്‌ ഉല്ലാസത്തിനൊപ്പം തിരക്കിന്റെ നാളുകൾ കൂടിയാണ്‌. ഉത്രാടപ്പാച്ചിലിനിടയിൽ കടകളിലെത്തി ലിസ്‌റ്റ്‌ തെറ്റാതെ സാധനങ്ങൾ വാങ്ങുന്നതും വീട്ടിലെത്തിക്കുന്നതുമൊക്കെ വേണ്ടപ്പെട്ടവരുമായി ചെലവഴിക്കേണ്ട നല്ലനേരം നഷ്‌ടമാക്കും. ഇത്തരം പ്രശ്‌നങ്ങൾ കുറയ-്‌ക്കാനും സമയനഷ്‌ടമില്ലാതെ സാധനങ്ങൾ വീട്ടിലെത്തിക്കാനും സഹായകമാവുകയാണ്‌ കുടുംബശ്രീയുടെ "പോക്കറ്റ്‌ മാർട്ട്‌'. ഒറ്റ ക്ലിക്കിലൂടെ കുടുംബശ്രീ സംഘങ്ങളിലൂടെയും ഉൽപാദനകേന്ദ്രങ്ങളിലൂടെയും പുറത്തിറക്കുന്ന ഭക്ഷണസാധനങ്ങൾ ശുചീകരണ വസ-്‌തുക്കൾ, നൈറ്റി പോലുള്ള വസ്‌ത്രങ്ങൾ തുടങ്ങിയവ വീട്ടിലെത്തും. ഷിപ്‌ റോക്കറ്റിന്റെ സഹായത്തോടെയാണ്‌ ഡെലിവറി. ജില്ലയിൽ 30 ഉൽപ്പാദന സംഘങ്ങളാണ്‌ പോക്കറ്റ്‌ മാർട്ടിൽ രജിസ്‌റ്റർ ചെയ-്‌തിട്ടുള്ളത്‌. ഇവരുടെ 150ൽ അധികം വരുന്ന ഉൽപ്പന്നങ്ങൾ ആപ്പിൽ ലഭ്യമാകും. പ്ലേസ്‌റ്റോറിൽ ആപ്പും ചില സാധനങ്ങളുടെ ഡെലിവറിയും ലഭ്യമാണ്‌. വരുംദിവസങ്ങളിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തി ഡെലിവറി സംവിധാനവും ഓർഡറും വിപുലീകരിക്കും.

പ്രിയപ്പെട്ടവർക്കൊരു 
സമ്മാനം നൽകിയാലോ?

പ്രിയപ്പെട്ടവർക്ക് ഓണത്തിന് ഓൺലൈനായി സ-്‌ത്രീസംരംഭകരുടെ ഉൽപ്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾ അയച്ചു കൊടുത്താലോ?. ചിപ-്‌സ്‌, ശർക്കരവരട്ടി, പായസം മിക-്‌സുകൾ, സാമ്പാർ മസാല തുടങ്ങി ഒമ്പതിനം ഉൽപ്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയർ ചാർജുമാണുള്ളത്. പോക്കറ്റ് മാർട്ട്‌ ആപ്പിലൂടെ ഓർഡർ ചെയ്യാം. അയക്കുന്നവരുടെ ഫോട്ടോയും ഓണാശംസകളും അടങ്ങിയ കസ്റ്റമൈസ്ഡ് ആശംസാകാർഡും ഇതോടൊപ്പം പ്രിയപ്പെട്ടവരുടെ കൈകളിലെത്തും. ഇതേ ഉൽപ്പന്നങ്ങളടങ്ങിയ ഓണക്കിറ്റ് സിഡിഎസുകൾ വഴിയും ബുക്കുചെയ്യാം.

വിപണനമേള 29 മുതൽ

ഓണവിപണിയിൽ സ-്‌ത്രീസംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പുവരുത്താൻ കുടുംബശ്രീമിഷൻ സജീവമായി ഇടപെടുന്നുണ്ട്. ജില്ലാതല ഓണം വിപണനമേള ചെങ്ങന്നൂരിലെ പുലിയ‍ൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. സിനിമാതാരം ഹൻസിബ ഹസൻ മുഖ്യാതിഥിയകും . 29 മുതൽ സെപ്‌തംബർ മൂന്നുവരെയാണ്‌ മേള. 80 സിഡിഎസിലായി 160 മേളകളും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ഓണസദ്യയൊരുക്കും

തിരക്കുകൾക്കിടയിൽ സദ്യയൊരുക്കാൻ സമയം ലഭിക്കാത്തവർക്ക്‌ ഇത്തവണയും കുടുംബശ്രീയുടെ ഓണമുണ്ണാം. ജില്ലയിലെ ഓരോ ബ്ലോക്കിലും രണ്ടുവീതം യൂണിറ്റുകളാണ്‌ സദ്യ തയാറാക്കുന്നത്‌. രണ്ടുതരം പായസങ്ങളടങ്ങിയ സദ്യയ-്‌ക്ക്‌ 180 രൂപയാണ്‌ ഇ‍ൗടാക്കുന്നത്‌. പായസത്തിനൊപ്പം ബോളി പോലുള്ള അധിക സാധനങ്ങൾ വാങ്ങുന്നുണ്ടെങ്കിൽ വിലകൂടും. യൂണിറ്റുകൾ വഴി മുൻകൂട്ടി ഓർഡർചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Home