കെഎസ്ടിഎ കായംകുളം ഉപജില്ലാ സമ്മേളനം

ksta

കെഎസ്ടിഎ കായംകുളം ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ ബി ശൈലേഷ-്‌കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2025, 12:09 AM | 1 min read


കായംകുളം

കേരളാ സ-്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കായംകുളം ഉപജില്ലാ സമ്മേളനം ബിആർസി ഓട്ടിസം സെന്ററിൽ ചേർന്നു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ആർ ബി ശൈലേഷ-്‌കുമാർ ഉദ്ഘാടനംചെയ-്‌തു. ഉപജില്ലാ വൈസ-്‌പ്രസിഡന്റ്‌ വി അനിൽബോസ് അധ്യക്ഷനായി. സെക്രട്ടറി ഡി കിരൺ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജോസഫ് മാത്യു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സി ജ്യോതികുമാർ, സംസ്ഥാന കമ്മിറ്റിയംഗം എസ് സത്യജ്യോതി, ഗോപീകൃഷ-്‌ണൻ, വി എസ് അനിൽകുമാർ, ജി കൃഷ-്‌ണകുമാർ, കെ ബിനീഷ-്‌കുമാർ, ടി മുനീർമോൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അധ്യാപകരുടെ കുട്ടികളെയും മികച്ച അധ്യാപകരെയും അനുമോദിച്ചു. പൊതുസമ്മേളനം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ എസ് കേശുനാഥ് ഉദ്ഘാടനംചെയ-്തു. ഭാരവാഹികൾ: പി എസ് സന്ദീപ് (പ്രസിഡന്റ്‌), ജെ ഗായത്രി (സെക്രട്ടറി), കെ വിനോദ-്‌കുമാർ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Home