പുതുതീരത്ത്‌ ‘കേരളത്തിന്റെ ഔഷധക്കിണ്ണം’

  കലവൂരിലെ കെഎസ്ഡിപി ആസ്ഥാനം
വെബ് ഡെസ്ക്

Published on Jul 06, 2025, 02:50 AM | 1 min read

ആലപ്പുഴ

കേന്ദ്രസർക്കാർ സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രോഗത്താൽ വലയുന്ന സാധാരണക്കാർക്ക്‌ ആശ്വാസമാകുകയാണ്‌ കേരളത്തിന്റെ സ്വന്തം ‘ഔഷധക്കിണ്ണം’. യുഡിഎഫ്‌ സർക്കാരുകൾ അധികാരത്തിലെത്തിയപ്പോയെല്ലാം പൂട്ടുവീണ പൊതുമേഖലയിലെ ആദ്യമരുന്ന്‌ നിർമാണകേന്ദ്രമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) പുതിയ തീരം തേടിയലയുകയായിരുന്നു. 2003 മുതൽ 2006 വരെ അടഞ്ഞുകിടന്ന കമ്പനി എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പ്രവർത്തനം പുനരാരംഭിക്കുന്നത്‌. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 5.23 കോടി രൂപ നഷ്‌ടത്തിലായിരുന്നു. എന്നാൽ തൊട്ടടുത്തവർഷം ഉൽപ്പാദനവും വിറ്റുവരവും വർധിച്ചതോടെ 4.85 കോടിയുടെ ലാഭം. 2024–-25ൽ വാർഷിക വിറ്റുവരവ്‌ 100 കോടിയെന്ന അഭിമാനനേട്ടം. വരുന്ന സാമ്പത്തികവർഷം വിറ്റുവരവ്‌ 150 കോടിയാക്കുകയാണ്‌ ലക്ഷ്യം. ഈ സാമ്പത്തികവർഷം 26 ഇനം മരുന്നുകൂടി വിപണിയിലെത്തും. എൽവിപി, എസ്‌വിപി, ഒഫ്‌താൽമിക്‌ പ്ലാന്റിലെ യന്ത്രങ്ങളുടെ കമീഷനിങ് എന്ന സുപ്രധാന പദ്ധതി കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയാക്കി. ട്രയൽറൺ അവസാനഘട്ടത്തിലാണ്‌. അത്യാധുനിക ജർമൻ സാങ്കേതികവിദ്യയിൽ നിർമിച്ച പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ തുള്ളിമരുന്നുകളും കുത്തിവയ്‌പ്പിനുള്ള മരുന്നുകളും ഐവി ഫ്ലൂയിഡുകളുമടക്കം വിപണിയിലെത്തും. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 15 മരുന്ന്‌ സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനാണ്‌ തീരുമാനം. ആന്റിബയോട്ടിക്, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയാണ്‌ കെഎസ്‌ഡിപിയുടെ ബ്രാൻഡിലെത്തുക. മൂന്ന്‌ മരുന്ന്‌ ഉടൻ വിപണിയിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home