35.7 കോടിയുടെ വിറ്റുവരവ്
ഇതാ, തിരിച്ചുവരവിന്റെ കോമളപുരം മാതൃക

ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്ലിൽ ജോലിചെയ്യുന്ന കെ ജി സലിത
ആലപ്പുഴ
‘അടഞ്ഞുകിടന്ന് നശിച്ചുപോകേണ്ടതായിരുന്നു കമ്പനി. ജോലി വലിയ സമാധാനമാണ്. സ്ഥിരവരുമാനമായി. കുട്ടികളുടെ പഠിത്തവുമെല്ലാം ഇൗ വരുമാനത്തിലാണ്. വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ പോകുന്നു. എന്നും ജോലിയുണ്ട്. എല്ലാ ആനുകൂല്യങ്ങളും. വലിയ സന്തോഷവും അഭിമാനവുമാണ്.’–ജോലിയേയും, അത് ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെയും കുറിച്ച് പറയുമ്പോൾ സൗത്ത് ആര്യാട് നികർത്തിൽ കെ ജി സലിതയുടെ മുഖത്ത് സമാധനത്തിന്റെയും സന്തോഷത്തിന്റെയും നിറചിരി. സലിതയുടെ ഉൾപ്പെടെ 372 കുടുംബങ്ങളുടെ സന്തോഷവും സുരക്ഷിതത്വവുമാണ് എൽഡിഎഫ് സർക്കാർ കോമളപുരം സ്പിന്നിങ് മില്ലിലൂടെ നെയ്‌തെടുക്കുന്നത്. യുഡിഎഫ് ഭരണത്തിന്റെ കെടുകാര്യസ്ഥതയിൽ തകർന്നുപോകുമായിരുന്ന ആലപ്പുഴ കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് ഇന്ന് തുടർച്ചയായി 30 കോടി വിറ്റുവരവുനേടുന്ന പൊതുമേഖല സ്ഥാപനമാണ്. 1964-–ൽ സ്വകാര്യ മേഖലയിൽ ‘കേരള സ്പിന്നേഴ്‌സ് ലിമിറ്റഡ്’ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം നഷ്ടത്തെ തുടർന്ന് 2003-–ലാണ് അടച്ചുപൂട്ടിയത്. 2006–ലെ എൽഡിഎഫ് സർക്കാർ ഇത് ഏറ്റെടുത്തു. ആധുനിക– വിദേശ യന്ത്രങ്ങൾ സ്ഥാപിച്ച് 2011-–ൽ സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിൽ പുനരാരംഭിച്ചു. ജീവനക്കാരെ നിയമിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കോടതി കയറിയതോടെ പിന്നെയും വൈകി. യുഡിഎഫ-് സർക്കാർ അധികാരത്തിലിരുന്ന അഞ്ച് വർഷം പ്രശ്‌നം പരിഹരിക്കാനോ കമ്പനി തുറന്നു പ്രവർത്തിപ്പിക്കാനോ നടപടിയുണ്ടായില്ല. 2018–ലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. 2020–ൽ പൂർണപ്രവർത്തനസജ്ജമായി. 36 അത്യാധുനിക യന്ത്രം ഇന്ന് മൂന്ന് ഷിഫ്‌റ്റിലായി 24 മണിക്കൂറും ഉൽപ്പാദനമുണ്ട്. മാസം 1.5 മുതൽ 1.6 ലക്ഷം കിലോയാണ് ഉൽപ്പാദന ശേഷി. പ്രധാനമായും മൂന്ന് ഇനങ്ങളിലുള്ള പൊളിസ്‌റ്റർ–കോട്ടൺ നൂലുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്ക് ആവശ്യമായ നൂൽ കൈത്തറി സംഘങ്ങൾക്കായി നിർമിക്കുന്നത് ഇവിടെയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നായിരുന്നു മുമ്പ് നൂൽ എത്തിയത്. ഇൗ സർക്കാരിന്റെ തീരുമാനം മില്ലിന്റെ തിരിച്ചുവരവിന് കരുത്തായി. തൂണിനെയ്‌തെടുക്കുന്നതിന് പവർ ലൂം ഉൾപ്പെടെ സംവിധാനങ്ങളുണ്ട്. 36 അത്യാധുനിക യന്ത്രങ്ങളാണ് സ്ഥാപിച്ചത്. കെഎസ്‌ആർടിസിയിലെ കാക്കി യൂണിഫോമിന് ഇതുവരെ 14 ലക്ഷം മീറ്റർ തുണി വിതരണംചെയ്തു. സ്വന്തമായി തുണി നെയ്ത് കേരളത്തിലും തമിഴ്നാട്ടിലും വസ്ത്ര നിർമ്മാണം നടത്തുന്നു. ഗ്രീൻഫീൽഡ് സ്വന്തം ബ്രാൻഡ് ‘ഗ്രീൻഫീൽഡ്’ എന്ന സ്വന്തം ബ്രാൻഡിൽ ഷർട്ടുകൾ, മുണ്ടുകൾ, ബെഡ് ഷീറ്റ്, ചുരിദാർ എന്നിവ കോർപറേഷന്റെ ഒൗട്ട്‌ലെറ്റുകളിലൂടെ വിപണിയിലെത്തിക്കുന്നു. മെഡിക്കൽ കോളേജുകൾ, കെഎംഎംഎൽ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കുടുംബശ്രീ, സ്വകാര്യ കമ്പനികൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർക്കും യൂണിഫോമുകൾ നിർമിച്ചുനൽകുന്നു.









0 comments