കെഎംടിയു അംഗത്വ കാർഡ് വിതരണം

കേരള മൊബൈൽ ഫോൺ ടെക്നീഷ്യൻസ് യൂണിയൻ ഐഡി കാർഡ് വിതരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള മൊബൈൽ ഫോൺ ടെക്നീഷ്യൻസ് യൂണിയൻ (കെഎംടിയു –- സിഐടിയു) ജില്ലാ അംഗത്വ കാർഡ് വിതരണ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അബ്‌ദുൾ റഷീദ് അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു. നഗരസഭാ വൈസ്ചെയർമാൻ പി എസ് എം ഹുസൈൻ, സംസ്ഥാന ട്രഷറർ ജിജേഷ്, ജില്ലാ വൈസ്‌പ്രസിഡന്റ് അഖിലേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി രജിത സുഭാഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സഞ്‌ജുമോൻ സ്വാഗതം പറഞ്ഞു.









0 comments