കൈറ്റ് പുരസ്‌കാരങ്ങള്‍ കൈമാറി

കൈറ്റിന്റെ 'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സര വിജയികൾ അവാർഡുകൾ ഏറ്റുവാങ്ങിയപ്പോൾ
ആലപ്പുഴ
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്കായി നടത്തിയ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീൽസ് നിർമാണ മത്സരത്തിൽ ജില്ലയിൽ ജേതാക്കളായവർക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. 14 ജില്ലകളേയും ഉൾപ്പെടുത്തിയ ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷും കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തും സ്‌കൂളുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചത്. വിജയികളായ 101 സ്‌കൂളുകളുടെ പട്ടികയില്‍ ഇടംപിടിച്ച ജില്ലയിലെ അറവുകാട് എച്ച്എസ്എസ് പുന്നപ്ര, എല്‍എഫ് എച്ച്എസ്എസ് പുളിങ്കുന്ന്, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് അരൂര്‍, സെന്റ് മേരീസ് ജി എച്ച് എസ് ചേര്‍ത്തല എന്നിവയാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ലൈവായി സംപ്രേഷണംചെയ്ത ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി. ജില്ലാ കോ–-ഓര്‍ഡിനേറ്റര്‍ എം സുനിൽകുമാറും പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഒരുക്കിയ റീല്‍സ് മത്സരത്തിന്റെ തുടർച്ചയിൽ കൈറ്റ് വിക്ടേഴ്സ് ഡിസംബര്‍ അവസാനം മുതല്‍ ‘ഹരിതവിദ്യാലയം' റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യും. ഇതിലേയ്ക്ക് അപേക്ഷിക്കേണ്ട തീയതി നവംബര്‍ 20 വരെയായി നീട്ടിയിട്ടുണ്ട്.









0 comments