"കേളീരവം' പ്രവർത്തനം തുടങ്ങി

മരുത്തോർവട്ടം ശ്രീധന്വന്തരി കഥകളി ആസ്വാദകസമിതി ‘കേളീരവം’ പ്രവർത്തനം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേര്‍ത്തല
മരുത്തോർവട്ടത്ത് കഥകളി ആരാധകർ ചേർന്ന് രൂപീകരിച്ച ശ്രീധന്വന്തരി കഥകളി ആസ്വാദകസമിതി ‘കേളീരവം’ പ്രവർത്തനം തുടങ്ങി. മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കേരളീരവം പ്രസിഡന്റ് വിനയകുമാർ നന്ദിതം അധ്യക്ഷനായി. കലാപ്രതിഭകളായ പത്തിയൂർ ശങ്കരൻകുട്ടി, ശ്രവൺ നാരായൺ എന്നിവരെ മന്ത്രി ആദരിച്ചു. കേളീരവം രക്ഷാധികാരി പ്രൊഫ. കെ സുരേന്ദ്രനാഥവർമ, സാഹിത്യകാരൻ ടി സതീഷ് എന്നിവർ സംസാരിച്ചു. കേളീരവം സെക്രട്ടറി രേണു വടക്കേടത്ത് സ്വാഗതവും ട്രഷറർ സജീവ് രാജശേഖരൻ നന്ദിയും പറഞ്ഞു. കേളിയോടെയാണ് ഉദ്‌ഘാടനവേദി ഉണർന്നത്. കൃഷ്‌ണവേണിയും കൃഷ്‌ണേന്ദുവും ചേർന്ന് കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചു. സമ്മേളാനാനന്തരം മേജർസെറ്റ് കഥകളി അരങ്ങേറി. മരുത്തോർവട്ടം ആഞ്‌ജനേയസ്വാമി ക്ഷേത്രം മേൽശാന്തി പി ജി മധുസൂദനൻ പോറ്റി കളിവിളക്ക് തെളിച്ചു.









0 comments