കെസിഇയു ഏരിയ സമ്മേളനം

കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു കായംകുളം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി പി ഷിബു ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ഏരിയ സമ്മേളനം എസ്എൻഡിപി യൂണിയൻ ഹാളിലെ വി എസ് അച്യുതാനന്ദൻ നഗറിൻ സംസ്ഥാന സെക്രട്ടറി പി ഷിബു ഉദ്ഘാടനംചെയ്‌തു. കെ ഉപേന്ദ്രൻ, ആർ ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി എസ് പ്രിയ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി മനു ദിവാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ കണക്ക് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷ മെറിറ്റ് അവാർഡുകൾ വിതരണംചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ, ജില്ലാ ട്രഷറർ കെ എസ് ജയപ്രകാശ്, സിഐടിയു ഏരിയ സെകട്ടറി കെ പി മോഹൻദാസ്, പ്രസിഡന്റ് ജി ശ്രീനിവാസൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ അജയകുമാർ, ടി രാജീവ്, സി എസ് സുഭാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ഉപേന്ദ്രൻ (പ്രസിഡന്റ്), എസ് ശ്രീകുമാർ, ബി എസ് അനിത, കെ സുനിൽകൃഷ്‌ണൻ (വൈസ്‌പ്രസിഡന്റുമാർ), എസ് പ്രിയ (സെക്രട്ടറി ), കെ അജയകുമാർ, സി എസ് സുഭാഷ്, പുഷ്‌പ, ലേഖ, സജിത്ത് (ജോയിന്റ് സെക്രട്ടറിമാർ).









0 comments