കായംകുളം ജലോത്സവം ഇന്നുമുതൽ

കായംകുളം
ചാമ്പ്യൻസ് ബോട്ട് ലീഗ് 2025ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം 21, 22 തീയതികളിൽ കായംകുളം കായലിൽ നടക്കും. നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുത്ത് പ്രഥമ ശ്രേണിയിലെത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മൂന്ന് ഹീറ്റ്സുകളിലായി മത്സരിക്കുക. 21ന് വൈകിട്ട് അഞ്ചുമുതൽ ആലപ്പുഴ പാഡി ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടൻപാട്ടും, ദൃശ്യാവിഷ്കരണവും. ഏഴുമുതൽ അലോഷി ആദംസ് നയിക്കുന്ന ഗസൽ സന്ധ്യ. 22ന് പകൽ 2.30ന് ആരംഭിക്കുന്ന മത്സരവള്ളംകളി ജില്ലാ കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനംചെയ്യും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയാകും. എഡിഎം ആശ സി എബ്രഹാം മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. വിജയികൾക്ക് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ സമ്മാനങ്ങൾ വിതരണംചെയ്യും. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകസമിതി അറിയിച്ചു.









0 comments