കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു

ചേർത്തല
ചേർത്തല തെക്ക് പഞ്ചായത്ത് 14–ാം വാർഡിൽ കണ്ണമ്പള്ളിവെളി വിജിത്തിനെ (ഉണ്ണിച്ചൻ–26) കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് കരുതൽ തടങ്കലിലാക്കിയത്. അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനാലണ് നടപടി. ബലാത്സംഗം, നരഹത്യാശ്രമം, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം, മയക്കുമരുന്ന് കൈവശംവച്ച് വിൽപ്പന തുടങ്ങിയവയാണ് കേസുകൾ. അർത്തുങ്കൽ എസ്ഐ ഡി സജീവ്കുമാർ, എഎസ്ഐ ശ്രീവിദ്യ, സീനിയർ സിപിഒമാരായ വി വി ജിതിൻ, ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, സജീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അർത്തുങ്കൽ പൊലീസ് ഈവർഷം ഏഴുപേർക്ക് എതിരെ കാപ്പ ചുമത്തി. രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടയ്ക്കുകയും അഞ്ചുപേർക്ക് സഞ്ചലന നിയന്ത്രണ ഉത്തരവ് നടപ്പാക്കുകയുംചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 12–ാം വാർഡിൽ മായിത്തറ കീഴ്മംഗലത്ത് ഷാനു സുരേഷിനെ കാപ്പ ചുമത്തി നേരത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. 45 പേർക്കെതിരെയാണ് ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പുകൾ പ്രകാരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.









0 comments