കണ്ടല്ലൂർ സർവീസ്‌ സഹകരണബാങ്ക് പൊതുയോഗം

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സുനിൽകുമാർ അനുമോദിക്കുന്നു

ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് സുനിൽകുമാർ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2025, 12:32 AM | 1 min read

കായംകുളം ​

കണ്ടല്ലൂർ സർവീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ 2166 ന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എസ് സുനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി ആര്‍ ഹണികുമാർ റിപ്പോർട്ടും കണക്കും ബൈലോ ഭേദഗതിയും അവതരിപ്പിച്ചു. ബാങ്കിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ രണ്ടുമാസത്തിനകം നടത്താനും അംഗ സഹകാരികൾക്കുവേണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. യുവാക്കളെ ആകർഷിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും. സഹകരണമേഖലയെ കൂടുതൽ ജനകീയമാക്കാൻ ഭവനസന്ദർശനം നടത്തും. ഒരുകോടി അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപ 2024–25 വർഷം ബാങ്ക് ലാഭം നേടി. ലാഭത്തിന്റെ 20 ശതമാനം ഓഹരി ഉടമകളായ അംഗങ്ങൾക്ക് ലാഭവിഹിതമായി ബാങ്ക് നൽകുന്നു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. രോഗബാധിതരായ 43ഓളം പേർക്ക്‌ ബാങ്ക് ചികിത്സാധനസഹായം നൽകി. പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളായ എം രാജഗോപാൽ, ടി രത്നകുമാർ, ജി യശോധരൻ യശോദരൻ, ആർ വിജയൻ കിഴക്കേവീട്ടിൽ, കെ പങ്കജാക്ഷൻ, ടി ചന്ദ്രിക,സ്വപ്‌ന സരസൻ, സംഗീതജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home