കെ ഉല്ലാസിനെ ആദരിച്ചു

ആലപ്പുഴ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും (എല്‍പി വിഭാഗം) ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്എസ്എൽപിഎസിലെ അധ്യാപകനുമായ കെ ഉല്ലാസിനെ ജില്ലാ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് കെ ജി രാജേശ്വരി സ-്‌കൂളിലെത്തി ആദരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ജില്ലാ സാക്ഷരതമിഷൻ കോ ഓർഡിനേറ്റർ കെ വി രതീഷ്, അധ്യാപകരായ പി ഡി ജോഷി, ജിജോ ജോസഫ്, ആർ അരുൺ, അനസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments