വികസന സെമിനാർ ഇന്ന്
ചെട്ടികുളങ്ങരയിൽ തൊഴിൽമേള

ചെട്ടികുളങ്ങരയിൽ നടന്ന തൊഴിൽമേള പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
പഞ്ചായത്തിൽ ബുധനാഴ്ച നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായി വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര പഞ്ചായത്തും സിഡിഎസും ചേർന്ന് തൊഴിൽമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ലളിതാ ശശിധരൻ അധ്യക്ഷയായി. സുമ കൃഷ്ണൻ, കെ വാസുദേവൻ, സെക്രട്ടറി നിഷ എൻ തയ്യിൽ, അസി. സെക്രട്ടറി എൻ എസ് സിന്ധു, വി ശ്രീജ, ശ്രീജ റജി, രേണു എന്നിവർ സംസാരിച്ചു കെ ഓമനക്കുട്ടൻ സ്വാഗതവും സലൂജ നന്ദിയും പറഞ്ഞു. 69 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.









0 comments