മഴക്കെടുതി; 2 മരണം 152 വീട് തകർന്നു

ആലപ്പുഴ
തിങ്കളാഴ്‌ച പെയ്‌ത കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശം. വ്യത്യസ്‌ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. വൈകിട്ട് പെയ്‌ത ശക്തമായ കാറ്റിൽനിന്നും മഴയിൽനിന്നും രക്ഷനേടാൻ ആലപ്പുഴ ബീച്ചിൽ താൽക്കാലിക തട്ടുകടയിൽ കയറിനിന്ന പെൺകുട്ടി ഷെഡ് ദേഹത്തേക്ക് വീണ് മരിച്ചു. തിരുമല വാർഡിൽ രതിഭവനിൽ നിത്യ ജോഷി(18) യാണ് മരിച്ചത്. സമീപത്തുനിന്ന കലവൂർ കിഴക്കെ ഐലാന്റിൽ ആദർശി (24) ന് പരിക്കേറ്റു. കൈനകരി കുപ്പപ്പുറം തോട്ടിൽ കാൽവഴുതിവീണ് കൈനകരി വടക്ക് മുളമറ്റം കുപ്പപ്പുറം ഓമനക്കുട്ടൻ (53) മരിച്ചു. ജലഗതാഗതവകുപ്പ് ജീവനക്കാരനാണ്.
തിങ്കളാഴ്‌ച മാത്രം ജില്ലയിൽ വിവിധ താലൂക്കുകളിലായി 112 വീട് ഭാഗികമായും 10 വീട് പൂർണമായും തകർന്നു. ഇതോടെ ജില്ലയിൽ 153 വീട് തകർന്നു. ചേർത്തല – -1, അമ്പലപ്പുഴ –- 5, കുട്ടനാട് –- 1, കാർത്തികപ്പള്ളി –- 1, ചെങ്ങന്നൂർ –- 2 എന്നിങ്ങനെയാണ് പൂർണമായും തകർന്ന വീടുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. ചേർത്തല – -29, അമ്പലപ്പുഴ –- 35, കുട്ടനാട് –- 18, കാർത്തികപ്പള്ളി –- 11, മാവേലിക്കര –- 8, ചെങ്ങന്നൂർ –- 11 എന്നിങ്ങനെ വീടുകൾ ഭാഗീകമായി തകർന്നു.









0 comments