കുട്ടനാട്ടിൽ കാറ്റിൽ വ്യാപകനാശം; വീടുകൾ തകർന്നു

ശക്തമായ കാറ്റിൽ പച്ച ചെങ്കരത്തറ കുമാരന്റെ വീട് തകർന്ന നിലയിൽ
മങ്കൊമ്പ്
ഞായർ രാത്രിയിലും തിങ്കളാഴ്‌ചയും വീശിയടിച്ച കാറ്റിലും മഴയിലുമാണ് എടത്വാ, തലവടി, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തുകളിൽ വീടുകൾ തകർന്നു. വൃദ്ധദമ്പതികൾ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വൈദ്യുതി പോസ്റ്റും ലൈനും പൊട്ടിവീണതോടെ വൈദ്യുതിബന്ധം താറുമാറായി. എടത്വാ-–-തിരുവല്ല സംസ്ഥാനപാതയിൽ മരംവീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
എടത്വാ പഞ്ചായത്ത് 13–--ാം വാർഡിൽ പച്ച ചെങ്കരത്തറ കുമാരൻ, 14–--ാം വാർഡിൽ ഏലിത്തറ സനൽ, ഏലിത്തറ പ്രസാദ്, കണ്ടത്തിപ്പറമ്പിൽ കുഞ്ഞച്ചൻ, ചക്കാലയ്‌ക്കൽ കുഞ്ഞുമോൻ, മൂക്കോടി മോഹനൻ, പുത്തൻപറമ്പിൽ പി ടി വിജയൻ, തിരുനിലത്തിൽ ആന്റണി, അമ്പതിൽചിറ ഉത്തമൻ, ഏലിത്തറ കൃഷ്‌ണൻ പ്രഭാകരൻ, അമ്പതിൽചിറ വിലാസിനി, കണ്ടത്തിപ്പറമ്പിൽ സക്കറിയ തോമസ്, കളത്തിപ്പറമ്പിൽ സൈമൺ തോമസ്, കളങ്ങര വെട്ടുപറമ്പിൽ അനീഷ്, ചങ്ങങ്കരി കൊച്ചുപറമ്പിൽ ലീലാമ്മ, തലവടി പഞ്ചായത്ത് 10–--ാം വാർഡിൽ പനച്ചിക്കളം രാജേഷ്, 13–--ാം വാർഡ് മെമ്പർ നമ്പലശേരി എൻ പി രാജൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
പച്ച ചെങ്കരത്തറ കുമാരന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. ആസ്‌ബറ്റോസ് ഷീറ്റിൽ മൂന്ന് മുറിയിൽ നിർമിച്ച വീടിന്റെ മേൽക്കൂര തകർന്ന് കുമാരന്റെ തലയ്‌ക്ക് നേരിയ പരിക്കേറ്റു. ഇലക്‌ട്രിക്,- ഇലക്‌ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു.
ഏലിത്തറ സനൽ, പ്രസാദ് എന്നിവരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കണ്ടത്തിപ്പറമ്പിൽ കുഞ്ഞച്ചന്റെ വീടിന്റെ മേൽക്കൂര സമീപത്തെ തോട്ടിലാണ് പതിച്ചത്.
തലവടി പനച്ചിക്കളം രാജേഷിന്റെ വീടിന് മുകളിൽ ഞായർ രാത്രി 12 ഓടെയാണ് മരംവീണത്.









0 comments