ഇന്ദിര ജങ്ഷന്‍‑ത്രിവേണി റോഡ് തുറന്നു

ഇന്ദിര ജങ്ഷന്‍‑ത്രിവേണി റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച ആലപ്പുഴ നഗരസഭ ഇന്ദിര ജങ്ഷന്‍- ത്രിവേണി റോഡ് പി പി ചിത്തരഞ്ജന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷയായി. പൊതുമരാമത്ത് റോഡ്സ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ തോമസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, നസീര്‍ പുന്നയ്ക്കല്‍, കൗണ്‍സിലര്‍മാരായ രാഖി രജികുമാര്‍, ഗോപിക, എ ഷാനവാസ്, പൊതു പ്രവർത്തകരായ വി ബി അശോകൻ, വി ടി രാജേഷ് എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം ആർ പ്രേം സ്വാഗതവും പൊതുമരാമത്ത് റോഡ്സ് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഗൗരി കാര്‍ത്തിക നന്ദിയും പറഞ്ഞു.









0 comments