ഭിന്നശേഷി കൂട്ടായ്‌മയുടെ കൃഷിയിടത്തിൽ നൂറുമേനി

കരുതൽ കാർഷിക കൂട്ടായ്‌മയുടെ പച്ചക്കറികൃഷി വിളവെടുത്തപ്പോൾ
സുജിത് ദാസ്
Published on Aug 17, 2025, 01:25 AM | 1 min read
കഞ്ഞിക്കുഴി
ശാരീരികമായ പരിമിതികളെ കഠിനാധ്വാനംകൊണ്ട് മറികടന്നപ്പോൾ ഭിന്നശേഷി കൂട്ടായ്‌മയുടെ കൃഷിയിടത്തിൽ നൂറുമേനി വിളവ്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ പാട്ടത്തിനെടുത്ത പറമ്പിലാണ് അഞ്ച് പേരടങ്ങുന്ന കരുതൽ കർഷക കൂട്ടായ്‌മ കൃഷിയിറക്കിയത്. എല്ലാത്തരം പച്ചക്കറികളുമുണ്ട്. ചീര ആദ്യഘട്ടം വിളവെടുത്തു. ഓണവിപണിക്കായി ബാക്കിയുള്ള വിളകൾ ഒരുങ്ങുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് നിവാസികളായ സിജിമോൾ, ആശ, ജെറോം, രാജേഷ്, ബിജു എന്നിവരാണ് കരുതൽ കർഷക കൂട്ടായ്മയിലുള്ളത്. വെറൈറ്റി ഫാർമർ സുജിത്ത് കൃഷിപാഠങ്ങൾ നൽകി ഒപ്പമുണ്ട്. 2022 മുതലാണ് കൂട്ടായ്മ കൃഷി ആരംഭിച്ചത്. ഒരുലക്ഷം രൂപ ബാങ്ക് വായ്പ എടുത്തു. ആറുമാസം കൊണ്ട് തുക തിരിച്ചടച്ചു. മഴക്കാലത്തും 800 കിലോയോളം ചീര വിളവെടുത്ത് വിറ്റഴിച്ചു. ജൈവകൃഷി ആയതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെ. കുക്കുമ്പർ, പയർ, വെണ്ട, പച്ചമുളക്, തക്കാളി, പൂക്കൾ എന്നിവ ഓണവിപണിക്കായി ഒരുങ്ങുകയാണ്.









0 comments