ഭവനനിർമാണ പദ്ധതി 
തുടങ്ങി

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രം ദേവസ്വം ഭരണസമിതിയുടെ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി വീടുനിർമാണത്തിന്​ പ്രസിഡന്റ്​ 
യു അനിൽകുമാർ, സെക്രട്ടറി ആർ സുരേഷ്​കുമാർ എന്നിവർ ചേർന്ന് കല്ലിടുന്നു
വെബ് ഡെസ്ക്

Published on Aug 08, 2025, 12:00 AM | 1 min read

ചാരുംമൂട്​

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രം ദേവസ്വം ഭരണസമിതിയുടെ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി നാലാമത്തെ വീടുനിർമാണത്തിന് കല്ലിട്ടു. ചുനക്കര വടക്ക് ശ്രീകല ഭവനത്തിൽ ഭാസിക്കും കുടുംബത്തിനുമാണ് വീട്​ ഒരുങ്ങുന്നത്. ഭരണസമിതി പ്രസിഡന്റ്​ യു അനിൽകുമാർ, സെക്രട്ടറി ആർ സുരേഷ്​കുമാർ എന്നിവർ ചേർന്നാണ്​ കല്ലിട്ടത്​. വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്​ണപിള്ള, എ ജി അരുൺ, സഹദേവൻനായർ, ജോയിന്റ്​ സെക്രട്ടറിമാരായ സി വി രാജീവ്, എസ് സനിൽകുമാർ, കെ കോമളൻ, മുൻ സെക്രട്ടറി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home