വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണം കവർന്നു

വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണം കവർന്നു
ചാരുംമൂട്
വള്ളികുന്നം ഇലിപ്പക്കുളം കിണറുമുക്ക് വടക്കേ ജങ്ഷന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. ഹരിനിവാസിൽ രാജമോഹനന്റെ വീട്ടിലാണ് കവർച്ച. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മൂന്നേമുക്കാൽ പവൻ വരുന്ന നെക്ലെസ്, ഒരുപവന്റെ വള, ബാഗിലുണ്ടായിരുന്ന പണം എന്നിവ മോഷ്‌ടിച്ചു. തിങ്കൾ രാത്രിയിലാണ് സംഭവം. രാജമോഹനന്റെ ഭാര്യ ശ്രീലത ചികിത്സയ്‌ക്കായി മകൻ ശ്രീജിത്തിനൊപ്പം ഞായറാഴ്‌ചമുതൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീടിന്റെ മുൻവശത്തെ ലൈറ്റ് രാത്രിയിൽ കത്തിക്കാനും രാവിലെ അണയ്‌ക്കാനും അയൽവാസിയെ ഏൽപ്പിച്ചിരുന്നു. ചൊവ്വ രാവിലെ ലൈറ്റ് അണയ്‌ക്കാൻ അയൽവാസി എത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്. രാജമോഹനന്റെ ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് മോഷണം ബോധ്യപ്പെട്ടത്. ആശുപത്രിയിലായിരുന്ന രാജമോഹനനും വീട്ടിൽ മടങ്ങിയെത്തി. വള്ളികുന്നം പൊലീസ് കേസെടുത്തു. സമീപത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. വിരലടയാളവിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.









0 comments