ചേർത്തല ഉപജില്ലാ കലോത്സവം
ഹോളിഫാമിലിക്ക് കലാകിരീടം

ചേർത്തല ഉപജില്ലാ സ്‌കൂൾ കലോത്സവ വിജയികൾക്ക് നഗരസഭ ചെയർപേഴ്‌സൺ സമ്മാനം നൽകുന്നു

സ്വന്തം ലേഖകൻ
Published on Nov 09, 2025, 12:41 AM | 1 min read
ചേർത്തല
ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ ചേർത്തല ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. എൽപി വിഭാഗത്തിൽ മുഹമ്മ ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽപി സ്‌കൂൾ, മുഹമ്മ ഗവ. എൽപി സ്‌കൂൾ എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ മതിലകം ലിറ്റിൽഫ്ലവർ യുപി സ്‌കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചേർത്തല സെന്റ് മേരീസിനാണ് ഒന്നാംസ്ഥാനം. ഹയർസെക്കൻഡറിയിൽ തണ്ണീർമുക്കം ഗവ. ഹയർസെക്കൻഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർമാരായ ശോഭ ജോഷി, എം കെ പുഷ്‌പകുമാർ, ബാബു മുള്ളൻചിറ, ഫാ. ജോഷി വേഴപ്പറമ്പിൽ, വി വിജു, ഗിരീഷ് കമ്മത്ത്, സി സതീഷ്, ബോബിൻ കെ പാല്യത്ത്, പ്രിയ ജേക്കബ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്‌സൺ സമ്മാനം വിതരണംചെയ്‌തു.









0 comments