എൽഐസി പ്രീമിയത്തിലെ ജിഎസ്ടി പിൻവലിക്കണം

കായംകുളത്ത് എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ സിഐടിയു കോട്ടയം ഡിവിഷന്‍ സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. പി ജി ദിലീപ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൽഐസി പ്രീമിയത്തിൽ ചുമത്തിയ ജിഎസ്ടി പിൻവലിക്കണമെന്നും ഏജന്റുമാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പ്രായപരിധി വർധിപ്പിക്കണമെന്നും എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു) കോട്ടയം ഡിവിഷന്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറില്‍ (കായംകുളം മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. പി ജി ദിലീപ് ഉദ്ഘാടനംചെയ-്‌തു. ഡിവിഷന്‍ പ്രസിഡന്റ് എസ് സനല്‍കുമാർ അധ്യക്ഷനായി. രക്തസാക്ഷിപ്രമേയം ശോശമ്മ പൊടിയനും അനുശോചനപ്രമേയം വി ടി മധുവും അവതരിപ്പിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. പി ജി ദിലീപ് സംഘടനാ റിപ്പോര്‍ട്ടും ഡിവിഷൻ ജനറൽ സെക്രട്ടറി സി കെ ലതീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും എസ് ബീന വരവുചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാര്‍, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗം എം ഹേംജിത്, സംസ്ഥാന സെക്രട്ടറി എം കെ മോഹനന്‍, സോണല്‍ ജനറല്‍ സെക്രട്ടറി പി എന്‍ സുധാകരന്‍, സംഘാടനസമിതി കൺവീനർ ജി എസ് ഉണ്ണി, എസ് ലില്ലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. വി ജോയിക്കുട്ടി, രാജു അച്യുതന്‍, സാലി മോഹനന്‍, വി വി ഉദയകുമാര്‍, സോണി ജോര്‍ജ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. നാല് ജില്ലയിലെ 18 ബ്രാഞ്ചില്‍നിന്ന് തെരഞ്ഞെടുത്ത 250 പ്രതിനിധികള്‍ പങ്കെടുത്തു. ഭാരവാഹികൾ: എസ് ബീന കായംകുളം (പ്രസിഡന്റ്), ജി എസ് ഉണ്ണി, വി ടി മധു, എച്ച് ഹസൻബാവ, എൻ ആർ സ-്‌മിതമോൾ (വൈസ-്‌പ്രസിഡന്റുമാർ). എസ് സനൽകുമാർ കോട്ടയം (ജനറൽ സെക്രട്ടറി). രാജു അച്യുതൻ, വി വി ഉദയകുമാർ, ടി ജി ബാബു (സെക്രട്ടറിമാർ). സാലി മോഹൻ അടൂർ (ട്രഷറർ).









0 comments