അതിദരിദ്രർ ഇല്ലാത്ത ഗരിമയിൽ മണ്ണഞ്ചേരി

മണ്ണഞ്ചേരി പഞ്ചായത്ത് വികസന സദസ്സ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
അതിദരിദ്രർ ഇല്ലാത്ത ഗരിമയിൽ മണ്ണഞ്ചേരി
മണ്ണഞ്ചേരി നവകേരള സൃഷ്ടിയുടെ ഭാഗമായി 138 കുടുംബത്തെ അതിദാരിദ്ര്യമുക്തമാക്കിയതായി മണ്ണഞ്ചേരി പഞ്ചായത്ത് വികസന സദസ്. ഇതോടെ അതിദരിദ്രർ ഇല്ലാത്ത ഗ്രാമമായി മണ്ണഞ്ചേരി മാറിയതായും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജൈവവൈവിധ്യ രജിസ്റ്ററും എംഎൽഎ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ജി അനിൽകുമാറും പ്രോഗ്രസ് റിപ്പോർട്ട് സെക്രട്ടറി ആർ ആർ സൗമ്യറാണിയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി എസ് സുയമോള്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എസ് സന്തോഷ്, കെ പി ഉല്ലാസ്, കെ ഉദയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി കെ ശരവണൻ, തിലകമ്മ വാസുദേവൻ, പഞ്ചായത്തംഗങ്ങളായ ദീപ്തി അജയകുമാർ, എം വി സുനിൽകുമാർ, ദീപ സന്തോഷ്, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ദാസ് എന്നിവർ സംസാരിച്ചു. തൊഴിൽമേള, ഫോട്ടോ പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.









0 comments