ഇറിഡിയം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: 6 പേർക്കെതിരെ കേസ്

ഹരിപ്പാട്
ഇറിഡിയം നൽകാമെന്ന് വിശ്വസിപ്പിച്ച് ഹരിപ്പാട് സ്വദേശിയിൽനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആറ് പേർക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശി മഹേഷിന്റെ പരാതിയിൽ മണ്ണാറശാല സ്വദേശി കപിൽദേവ്, തിരുവനന്തപുരം സ്വദേശികളായ സുലഭ, ജിഷ്‌ണു, വൈഷ്‌ണവി, സന്ദീപ്, കൊല്ലം സ്വദേശി സിനു ധർമരാജൻ എന്നിവർക്കെതിരെയാണ് കേസ്. ഇറിഡിയം ബിസിനസിൽ നിക്ഷേപിച്ചാൽ വൻ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ആഗസ്‌ത് ഒന്നുമുതൽ 2025 സെപ്‌തംബർ രണ്ടുവരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇറിഡിയം വാങ്ങി നൽകുന്നതിന് എട്ടുലക്ഷം രൂപയാണ് മഹേഷ് ആദ്യം നൽകിയത്. പിന്നീട് തവണകളായി 48.2 ലക്ഷം രൂപ നൽകി. ഇറിഡിയം ലഭിക്കാതെ വന്നപ്പോൾ മഹേഷ് പണം തിരികെ ആവശ്യപ്പെട്ടു. 25 ലക്ഷംരൂപ കൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും തിരികെ നൽകാമെന്ന് പറഞ്ഞപ്പോൾ അതും നൽകി. പറഞ്ഞ ദിവസം പണം ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.









0 comments