സെന്റ് മൈക്കിൾസിൽ മത്സ്യകൃഷിയും പൂകൃഷിയും

ചേർത്തല
സെന്റ് മൈക്കിൾസ് കോളേജ് സുവോളജി വിഭാഗവും എൻസിസി, എൻഎസ്എസ് എന്നിവയും ചേർന്ന് ചേർത്തല തെക്ക് പഞ്ചായത്ത് സഹകരണത്തോടെ മത്സ്യകൃഷിയും ജമന്തി പൂകൃഷിയും തുടങ്ങി. നടനും കർഷകനുമായ അനൂപ് ചന്ദ്രനും പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസണും ചേർന്ന് ഉദ്‌ഘാടനംചെയ്‌തു. കോളേജ് മാനേജർ ഫാ. സെലസ്‌റ്റിൻ പുത്തൻപുരയ്‌ക്കൽ, പ്രിൻസിപ്പൽ ഡോ. സിന്ധു എസ് നായർ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് നിബു എസ് പത്മം, യുവകർഷക അവാർഡ് ജേതാവ് എസ് പി സുജിത്, സുവോളജി വിഭാഗം മേധാവി ഡോ. പി ജെ ആന്റണി, എൻസിസി ഓഫീസർ എബിൻ ആൽബർട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ രാജേഷ് എന്നിവർ സംസാരിച്ചു.









0 comments