സാമ്പത്തിക ക്രമക്കേട്; അന്വേഷണം അട്ടിമറിക്കാൻ നീക്കം

കായംകുളം
ആർഎംഎസ് ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തികക്രമക്കേടിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. കായംകുളത്തെ ഓഫീസിൽ മസ്ദൂർ ബില്ലിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. വിവരാവകാശരേഖയുടെ അടിസ്ഥാനത്തിൽ ഓഫീസിലെ സാമ്പത്തിക തിരിമറി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും മാതൃകപരമായ ശിക്ഷാനടപടികളുണ്ടായില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥൻ കേന്ദ്രസർക്കാർ അനുകൂല സർവീസ് സംഘടനയിൽ പുതുതായി അംഗത്വം സ്വീകരിച്ചു. മേലധികാരികളുടെ അന്വേഷണത്തെ സമ്മർദത്തിലാക്കി അഴിമതി തേച്ചുമാച്ച് കളയാനാണ് ഈ തന്ത്രമെന്നാണ് ആക്ഷേപം.









0 comments