രാസവളം സബ്സിഡി വെട്ടിക്കുറയ‍്ക്കൽ
കർഷകരുടെ പ്രതിഷേധം ഇരമ്പി

ആലപ്പുഴ
രാസവളങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച് കർഷകരെ തീരാദുരിതത്തിലാഴ്‌ത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘത്തിന്റെ പ്രതിഷേധം ഇരമ്പി. ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഹരിപ്പാട് പായിപ്പാട് എസ്‌ബിഐയ്‌ക്ക് മുന്നിൽ നടന്ന ധർണ കർഷകസംഘം ജില്ലാസെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പി ടി മധു അധ്യക്ഷനായി. പി ചന്ദ്രൻ, ഇ സി എസ് രൺജിത്, എൻ പ്രസാദ്‌കുമാർ, സൈമൺ എബ്രഹാം എന്നിവർ സംസാരിച്ചു. മാവേലിക്കര ഹെഡ്പോസ്റ്റാഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. കെ മധുസൂദനൻ, മുരളി തഴക്കര, അഡ്വ.സജികുമാർ, ഡോ. മോഹൻകുമാർ, മാത്തുണ്ണി എന്നിവർ സംസാരിച്ചു. അരൂർ നാഗംകുളങ്ങര പോസ്‌റ്റോഫീസിനു മുന്നിൽ കർഷക സംഘം സംസ്ഥാനകമ്മിറ്റി അംഗം എൻ പി ഷിബു. ഉദ്ഘാടനം ചെയ്തു. എൻ സജി അധ്യക്ഷനായി. എം ജി നായർ, എം ജി രാജേശ്വരി എന്നിവർ സംസാരിച്ചു.ചേർത്തലയിൽ കിസാൻസഭ ദേശീയ കൗൺസിൽ അംഗം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി ആർ ഹരിക്കുട്ടൻ, ബി ശ്രീലത, മുകുന്ദൻ നായർ, ബെന്നി ജോൺ എന്നിവർ സംസാരിച്ചു. ചാരുംമൂട് പോസ്‌റ്റോഫീസിനു മുന്നിൽ സിപിഐ എം ഏരിയാ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്തു. എസ് രാമകൃഷ്ണൻ അധ്യക്ഷനായി. ആർ ശശികുമാർ,അശോക് കുമാർ, വിജയൻ പിള്ള എന്നിവർ സംസാരിച്ചു. തകഴി പൊങ്ങ പോസ്‌റ്റോഫീസിനു മുന്നിൽ സിപിഐ എം ഏരിയാസെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എസ് സുധിമോൻ, കെ എ പ്രമോദ്, ഉഷാ ശശി എന്നിവർ സംസാരിച്ചു. മാന്നാർ പോസ്‌റ്റോഫീസിനു മുന്നിൽ പ്രൊഫ. പി ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. ടി വി അനിൽകുമാർ അധ്യക്ഷനായി. കെ പ്രശാന്ത്കുമാർ, ടി എ സുധാകരകുറുപ്പ്, ആർ സഞ്ജീവൻ, സുരേഷ് ചേക്കോട് എന്നിവർ സംസാരിച്ചു. മാരാരിക്കുളത്ത് കലവൂർ പോസ്‌റ്റോഫീസിനു മുന്നിൽ സിപിഐ എം ഏരിയാ സെക്രട്ടറി പി രഘുനാഥ് ഉദ്‌ഘാടനം ചെയ്തു. ഡി ഷാജി അധ്യക്ഷനായി. എ എം ഹനീഫ്, എ പ്രേംനാഥ്, ജി രാജീവ്, പി ഡി ശ്രീദേവി എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളിയിൽ മുതുകുളം യൂണിയൻ ബാങ്കിന് മുന്നിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിഅംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. ബി കൃഷ്ണകുമാർ, ഒ എം സാലി, കെ ശ്രീകുമാർ, കെ വാമദേവൻ എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴിയിൽ കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സി വി മനോഹരൻ,ഡി ഷാജി എന്നിവർ സംസാരിച്ചു.ആലപ്പുഴയിൽ ബിഎസ്‌എൻഎലിന് മുന്നിൽ അബ്ദുൾഗഫൂർ ഉദ്ഘാടനംചെയ്തു. കെ ജി രഘുദേവ് സംസാരിച്ചു. കുട്ടനാട് വെളിയനാട് പോസ്‌റ്റോഫീസിനു മുന്നിൽ പ്രസാദ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ശ്രീകുമാർ, ടി ടി സത്യദാസ്, പി സി ഫ്രാൻസിസ്, ബിനോജ്കുര്യൻ എന്നിവർ സംസാരിച്ചു.









0 comments